Spread the love

സ്വന്തം ലേഖകൻ
പാലക്കാട് :വിവാഹമോചനത്തിന് എത്തിയ യുവതിയെ ഭര്‍ത്താവ് കുടുംബക്കോടതിയ്ക്ക് മുന്നിലിട്ട് വെട്ടിയ സംഭവത്തിനു പിന്നിൽ ഞെട്ടിപ്പിക്കുന്ന കഥകൾ.

video
play-sharp-fill

മനിശ്ശേരി കരുവാന്‍പുരക്കല്‍ സുബിതക്കാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്ബില്‍ രഞ്ജിത്ത് (32) പൊലീസ് പിടിയിലായി. സുബിതയെ വെട്ടാന്‍ ഉപയോഗിച്ച കത്തിയുമായി ഒറ്റപ്പാലം പൊലീസില്‍ രഞ്ജിത് കീഴടങ്ങുകയായിരുന്നു.

തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ ഭാര്യ താമസിച്ചത് കാമുകനൊപ്പമായിരുന്നു. വിവാഹമോചനത്തിന് കോടതിയിലെത്തിയതും ആ യുവാവിന്റെ കൂടെയാണ്.ഇതിൻ്റെ പക പോക്കലാണ്
കോടതിയ്ക്ക് മുന്നിൽ അരങ്ങേറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് രഞ്ജിത്തുമായി ബന്ധം വേര്‍പ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ടാണ് സുബിത കോടതിയില്‍ എത്തിയത്. കേസ് പരിഗണിച്ച കോടതി കൗണ്‍സിലിംഗിന് നിര്‍ദ്ദേശിക്കുകയായിരുന്നു. കോടതിയില്‍ കൗണ്‍സിലിംഗ് കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ശേഷമാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിക്ക് പുറത്ത് കാത്തു നിന്ന രഞ്ജിത്ത് പുറത്തിറങ്ങിയ യുവതിയുമായി തര്‍ക്കം ഉണ്ടാവുകയായിരുന്നു. തര്‍ക്കത്തിനിടയിലാണ് ആക്രമണം നടന്നത്.

സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മടവാള്‍ ഉപയോഗിച്ച്‌ രഞ്ജിത്ത് യുവതിയെ വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൈകളില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ വച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. യുവതിയുടെ വലത് കൈയ്യിലെ നടുവിരലിനും ഇടത് കൈയ്യിലെ തള്ളവിരലിനും ആക്രമണത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് ശേഷം രഞ്ജിത്ത് പൊലീസ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഒരു മാസത്തോളമായി സുബിത മീറ്റ്നയിലുള്ള മറ്റൊരു യുവാവിനൊപ്പമാണ് താമസം. ഇയാള്‍ക്കൊപ്പമാണ് യുവതി കുടുംബകോടതിയില്‍ എത്തിയതും. ഇതും രഞ്ജിത്തിനെ പ്രകോപിപ്പിച്ചെന്നാണ് വിവരം. രഞ്ജിത്തിനെതിരെ കൊലപാതക ശ്രമത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തിട്ടുണ്ട്.