play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളും ഹാഷിസ് ഓയിലും കണ്ടെടുത്തു;  പൊലീസിനെക്കണ്ട് പിൻവാതിൽ വഴി ഇരുപത്തൊന്നുകാരനായ മുഹമ്മദ് കൈസി ഓടിരക്ഷപ്പെട്ടു; പൂതക്കുഴി സ്വദേശിയായ യുവാവിനായി വലവിരിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളും ഹാഷിസ് ഓയിലും കണ്ടെടുത്തു. പൊലീസിനെക്കണ്ട് പിൻവാതിൽ വഴി ഇരുപത്തൊന്നുകാരനായ മുഹമ്മദ് കൈസി ഓടിരക്ഷപ്പെട്ടു. പൂതക്കുഴി സ്വദേശി മുഹമ്മദ് കൈസിയാണ് ഓടി രക്ഷപെട്ടത്. പൊൻകുന്നം ഡിവൈഎസ്പി ബാബുകുട്ടന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയ്ക്കായി വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി മുഹമ്മദ് കൈസിനെ നിരീക്ഷിച്ചു വരികയായിരുന്നു ഉദ്യോ​ഗസ്ഥർ. പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ സംഘം പരിശോധനയ്ക്കായി എത്തിയപ്പോൾ പ്രതി പിൻവാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാപോലീസ് മേധാവിയുടെ ഡാൻസഫ് ടീമും കാഞ്ഞിരപ്പള്ളി പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്.

നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി. ജോൺ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ ഷിന്റോ കുര്യൻ, എസ് ഐ അരുൺ കുമാർ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.