ഒരു മുഴം നീളമുള്ള കൂവള മാലക്ക് 150 രൂപ; ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മാല കെട്ടലിന്റെ പേരിൽ തീവെട്ടിക്കൊള്ള; ശബരിമല ഭക്തരെയടക്കം ഊറ്റിപ്പിഴിഞ്ഞ് മാലക്കച്ചവടക്കാർ; ദേവസ്വം ഓഫീസിന്റെ മൂക്കിന് താഴെ നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാതെ അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: ഒരു മുഴം നീളം കൂവള മാലക്ക് 150 രൂപ. ഏറ്റുമാനൂർ മഹാദേവക്ഷേതത്തിലാണ് മാല കെട്ടിന്റെ മറവിൽ തീവെട്ടികൊള്ള നടക്കുന്നത്.
മാലയുടെ അറ്റത്ത് ഒരു താമര മൊട്ടും കൂടി പിടിപ്പിച്ചാൽ പിന്നേം കൂടും..
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭഗവാനെ കാണാൻ വരുന്ന പുറം നാട്ടുകാർ കേട്ട പാതി നൂറ്റി അൻപത് കൊടുത്ത് മാല വാങ്ങും. അല്ലാതെ മാർഗ്ഗമില്ലല്ലോ.?
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ മാല കെട്ടൽ ലേലത്തിൽ പിടിച്ചവർ ഭക്തിയുടെ മറവിൽ നടത്തുന്ന പകൽ കൊള്ളയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പല നാടുകളിൽ നിന്നെത്തുന്നവർ, അയ്യപ്പ ഭക്തർ തുടങ്ങി ആയിരക്കണക്കിന് ഭക്തജനങ്ങൾ വരുന്ന ക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം .
ഏറ്റുമാനൂർ നിവാസികൾ ഇപ്പോൾ കൂവള മാല ഭാഗവാനു കൊടുക്കുന്നത് സ്വന്തമായി മാല കെട്ടിയാണ്.
തൊഴാൻ വരുന്ന പുറം നാട്ടുകാരെ കൊണ്ട് 100 ന്റേം 150 ന്റേം മാല വാങ്ങിപ്പിക്കുന്നുണ്ട്. ചെറിയ മാല തരുമോ എന്ന് ചോദിച്ചാൽ അത് കെട്ടുന്നില്ല എന്ന മറുപടി ലഭിക്കും .
വലുത് മാത്രേ കെട്ടു എന്ന് പറയും. ആളെ കളിയാക്കുന്ന പോലെയാണ് പെരുമാറ്റം. കൂവള മാലയുടെ കൂടെ അരളി മാല, താമര മൊട്ടു ഇത്യാദി മാല കൂടി കൊടുക്കണം അതാണ് ശെരി. മാല കെട്ടു ലേലത്തിൽ പിടിച്ചവർ ആണ് ക്ഷേത്രത്തിലെ രീതികൾ നിശ്ചയിക്കുന്നത്. മാലക്കാർ ഇരിക്കുന്നത് ദേവസ്വം ഓഫീസ് ന്റെ മൂക്കിന് താഴെയും. ഓഫീസിൽ ചോദിച്ചാൽ ഓഫീസർ ലീവ് ആണത്രേ എന്ന മറുപടി കിട്ടും.