
സ്വന്തം ലേഖിക
കൊല്ലം: കരുനാഗപ്പള്ളിയില്‍ ലഹരി വസ്തു കടത്തിയ ലോറികളില്‍ ഒന്ന് സി പി എം നേതാവിന്റേതെന്ന് റിപ്പോര്‍ട്ടുകള്‍.
ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസാണ് ലോറിയുടെ ഉടമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പന സ്വദേശിയ്ക്ക് ലോറി വാടകയ്ക്ക് നല്‍കിയിരുന്നെന്നാണ് ഷാനവാസിന്റെ പ്രതികരണം. നേതാവ് പറഞ്ഞത് ശരിയാണോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാടകക്കരാര്‍ എഴുതിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ലോറി പിടികൂടിയത്.
ഒരു കോടി രൂപ വിലവരുന്ന 1.25 ലക്ഷം പാക്കറ്റ് പാന്‍മസാലയാണ് രണ്ട് ലോറികളിലായി കടത്തിയത്.



