
സ്വന്തം ലേഖിക
പാലക്കാട്: ഫെയ്സ്ബുക്കിലൂടെ സൗഹൃദം നടിച്ച് പാലക്കാട് പുതുശ്ശേരി കുരുടിക്കാട് സ്വദേശിനിയില്‍ നിന്ന് 8,55,500 രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ കസബ പോലീസ് മുംബൈയില്‍ നിന്ന് പിടികൂടി.
യുവാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് യുവതിയെ പ്രതികള്‍ വലയില്‍ വീഴ്ത്തി. യുവതിയെ കാണാന്‍ വരുന്നുണ്ടെന്നും അതിന് മുൻപായി വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
കസ്റ്റംസിന്റെ കൈയില്‍ നിന്ന് അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ പ്രതി അതിനായി പണം അടക്കണമെന്നും യുവതിയോട് പറഞ്ഞു. 8,55,500 രൂപയാണ് ആവശ്യപ്പെട്ടത്. രണ്ട് അക്കൗണ്ടുകളിലായാണ് യുവതി പണം കൈമാറിയത്.
പണം നല്‍കിയിട്ടും സമ്മാനം കിട്ടാത്തതിനെത്തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്. അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരിക്കണമെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.