കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം; നഗരത്തിൽ ദിശാ ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചതായി പി.ഡബ്ല്യൂ.ഡി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ദിശാ ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചതായി പി.ഡബ്ല്യൂ.ഡി. അധികൃതർ കോട്ടയം താലൂക്ക് വികസന സമിതിയെ അറിയിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് താലൂക്ക് വികസനസമിതി യോഗം ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാഫിക്ക് പോലീസും കോട്ടയം നഗരസഭയും പി.ഡബ്ല്യൂ.ഡി. വകുപ്പ് നിരത്തു വിഭാഗവും ചേർന്നാണ് കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദിശാ ബോർഡുകൾ സ്ഥാപിച്ചത്. ബേക്കർ ജംഗ്ഷനു സമീപം ദീപിക ഓഫീസിന് മുമ്പിലായി വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുന്നതിന് സ്വകാര്യ സ്ഥാപനമായ മെർക്കുറി ഏജൻസിയുമായി കരാറായതായി കോട്ടയം നഗരസഭ അധികൃതർ പറഞ്ഞു.

ജീവന് ഭീഷണിയാകുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതുമായ മരങ്ങളും ശിഖരങ്ങളും വെട്ടി മാറ്റുന്നതിനും സ്വാഭാവികമായി വളർന്നു വരുന്ന ചെടികൾ വെട്ടി നിർത്താനും നടപടിയെടുക്കണമെന്ന് സോഷ്യൽ ഫോറസ്ട്രി അധികൃതർക്ക് എംഎൽഎ നിർദേശം നൽകി.

കുമരകം ബോട്ട് ജെട്ടി മുതൽ കവണാറ്റിൻകര വരെ വാഹനയാത്രക്കാർക്ക് കാഴ്ചയ്ക്ക് തടസ്സമാകുന്ന ശിഖരങ്ങൾ വെട്ടിമാറ്റാൻ കുമരകം ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. താഴത്തങ്ങാടി അറുപുഴ തൂക്കുപാലത്തിന്റെ തൂണിന് സമീപം വളർന്ന മരങ്ങൾ പാലത്തിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന് പരിശോധിക്കാൻ സോഷ്യൽ ഫോറസ്ട്രി വകുപ്പിനെ പി.ഡബ്ല്യൂ.ഡി. ഏർപ്പെടുത്തിയതായി അറിയിച്ചു. നഗരത്തിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് എത്രയും വേഗം നടപടിയെടുക്കണമെടുക്കണമെന്ന് യോഗം നഗരസഭ അധികൃതർക്ക് നിർദേശം നൽകി.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, കോട്ടയം തഹസിൽദാർ എസ്. അനിൽകുമാർ, ലാൻഡ് റവന്യൂ തഹസിൽദാർ നിജു കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റെജി കെ. കുരുവിള, ഫറൂക്ക് പാലപ്പറമ്പിൽ, നിബു എബ്രഹാം, മോഹൻ കെ. നായർ, സാൽവിൻ, എസ്. രാജീവ്, ഏബ്രഹാം തോമസ്, പി. എ. റസാക്ക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.