കാസർകോട് സ്പിരിറ്റ് വേട്ട: മിനി ലോറിയിൽ കടത്തുകയായിരുന്ന 1750 ലീറ്റർ സ്പിരിറ്റുമായി കോട്ടയം നാട്ടകം സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കാസർകോട്∙ മിനി ലോറിയിൽ കടത്തുകയായിരുന്ന 1750 ലീറ്റർ സ്പിരിറ്റുമായി കോട്ടയം സ്വദേശിയെ അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ മനു കെ.ജയൻ (34)നെയാണ് റേ‍ഞ്ച് ഇൻസ്പെക്ടർ ആർ.റിനോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കാസർകോട്–മംഗളൂരു ദേശീയപാതയിൽ കറന്തക്കാട് വാഹന പരിശോധനയ്ക്കിടെ മിനി ലോറിയും കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാനിൽ 50 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജെ.ജോസഫ്,പ്രിവന്റീവ് ഓഫിസർ എം.കെ.ബാബുകുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ പി.രാജേഷ് പി.പ്രജിത്ത്, കെ.സനേഷ്കുമാർ,കെ.അഭിലാഷ്, ഡ്രൈവർ പി. പ്രവീൺ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.