play-sharp-fill
കന്യാസ്ത്രീ മഠത്തില്‍ ചികിത്സാ സഹായം ചോദിച്ചെത്തി മോഷണം; പ്രതി അറസ്റ്റിൽ; സംഭവം ഇടുക്കി ഉടുമ്പൻചോലയിൽ

കന്യാസ്ത്രീ മഠത്തില്‍ ചികിത്സാ സഹായം ചോദിച്ചെത്തി മോഷണം; പ്രതി അറസ്റ്റിൽ; സംഭവം ഇടുക്കി ഉടുമ്പൻചോലയിൽ

സ്വന്തം ലേഖകൻ

മൂന്നാര്‍: ഇടുക്കി ഉടുമ്പൻചോലക്കടുത്ത് ചെമ്മണ്ണാറിൽ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതിയെ ഉടുമ്പൻചോല പോലീസ് പിടികൂടി. പാറത്തോട് ഇരുമല കാപ്പ് സ്വദേശിയെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പാറത്തോട് ഇരുമലക്കാപ്പ് വെട്ടിക്കാപ്പ് ജോൺസൺ തോമസ് ആണ് സഹായം ചോദിച്ചെത്തിയ ശേഷം കന്യാസ്ത്രീ മഠത്തില്‍ മോഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്മണ്ണാർ എസ് എച്ച് കോൺവെൻറിൽ വ്യാഴാഴ്ച ഉച്ചയോടെ എത്തിയ ജോൺസൻ ചികിത്സക്കായി പണം ആവശ്യപ്പെട്ടു. അടുത്ത ദിവസം പണം തരാമെന്നു പറഞ്ഞ് കന്യാസ്ത്രീകൾ ഇയാളെ മടക്കി അയച്ചു. എന്നാൽ ജോൺസൻ മടങ്ങി പോകാതെ സമീപത്തു നിന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു. കന്യാസ്ത്രീകൾ പുറത്തേക്ക് പോയ സമയത്ത് കോൺവെന്റിനുള്ളിൽ കടന്ന് പണം മോഷ്ടിക്കുകയായിരുന്നു.

പുറത്തു പോയ കന്യാസ്ത്രീകൾ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉടുമ്പൻഞ്ചോല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.