play-sharp-fill
തിരുവാലൂർ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി നിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച സംഭവം; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിൽ

തിരുവാലൂർ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി നിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച സംഭവം; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: തിരുവാലൂർ ക്ഷേത്രത്തിൽ നിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശി എസ്.കെ.അബ്ദുൾ (33) നെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 2 ന് അമ്പലത്തിൽ അതിക്രമിച്ച് കയറി വിളക്ക് മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പറമ്പയത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഉന്തുവണ്ടിയിൽ ആക്രി പെറുക്കി വിൽക്കുന്ന ആളാണിയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്താണി ഭാഗത്തെ ആക്രിക്കടയിലാണ് ഇയാൾ വിളക്കുകൾ വിൽപ്പന നടത്തിയത്. ഇത് ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ എം.വി.അരുൺ ദേവ്, രതീഷ് ബാബു, കെ.ആർ.അനിൽ കുമാർ സി.പി.ഒ മാരായ കെ.എ.സിറാജുദീൻ, എം.ബി.പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.