ശ്രീനാരായണ ധർമ്മപരിപാലനയോഗം ആനന്ദ ആശ്രമം യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിൽ സഹകരണത്തോടെ സൗജന്യ രോഗനിർണയ ക്യാമ്പ് ; ജനുവരി 8 ഞായറാഴ്ച ചങ്ങനാശ്ശേരി ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ശ്രീനാരായണ ധർമ്മപരിപാലനയോഗം ആനന്ദ ആശ്രമം യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിൽ സഹകരണത്തോടെ സൗജന്യ രോഗനിർണയ ക്യാമ്പ് നടത്തുന്നു. 2023 ജനുവരി 8 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1മണിവരെ ചങ്ങനാശ്ശേരി ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും.
ഓർത്തോപീഡിക് ജോയിൻ റിപ്ലേസ്മെൻറ് ആൻഡ് സ്പോർട്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർ ബ്ലെസ്സിൻ എസ്. ചെറിയാൻ
നയിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഫിസിയോതെറാപ്പിസ്റ്റ് കൺസൾട്ടേഷൻ, സൗജന്യ ഹോസ്പിറ്റൽ രജിസ്ട്രേഷൻ, ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവുകൾ എന്നിവ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ നിതിൻ വി കെ യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് 75 10 64 65 89