Spread the love

സ്വന്തം ലേഖകൻ
മലപ്പുറം: മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെയും ഇയാൾ ഇത്തരത്തിൽ പീഡനശ്രമം നടത്തിയതായി സൂചന.