കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായിരുന്ന ശബരീനാഥ് അന്തരിച്ചു; അരങ്ങൊഴിഞ്ഞത് അരവിന്ദന്റെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ മോഡല്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായിരുന്ന കോട്ടയം തിരുനക്കര കിഴക്കേടത്ത് വീട്ടില്‍ ശബരീനാഥ് (87) തൃക്കാക്കരയില്‍ നിര്യാതനായി.

സിനിമാ സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ അരവിന്ദന്റെ അടുത്ത സുഹൃത്തായിരുന്നു. ശബരീനാഥിന്റെ രൂപവും ഭാവവുമാണ് അരവിന്ദന്‍ തന്റെ വിഖ്യാത കാര്‍ട്ടൂണ്‍ കഥാപാത്രമായ രാമുവിലേക്ക് ആവാഹിച്ചത്. ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ നായകനായിരുന്നു രാമു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളേജിനു സമീപം സ്റ്റൈല്‍ എന്‍ക്ലേവിലായിരുന്നു താമസം. അരവിന്ദനും ശബരീനാഥും ഒരേ നാട്ടുകാരും ഒരേകാലത്ത് കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായിരുന്നു. 1961ല്‍ ഫാക്ടില്‍ കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി ജോലിക്ക് ചേര്‍ന്നു. 68ല്‍ രാജിവച്ച്‌ ഡിസൈനര്‍ ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.

സംസ്കാരം ശനിയാഴ്ച വൈകിട്ട് 3ന് കാക്കനാട് അത്താണി ശ്മശാനത്തില്‍. ഭാര്യ: സരോജം ശബരിനാഥ്. മക്കള്‍: അമൃത നായര്‍, ശ്യാം ശബരീനാഥ്, ആരതി അജിത്കുമാര്‍. മരുമക്കള്‍: ഹരി, സിന്ധു, പരേതനായ അജിത്കുമാര്‍.