
സ്വന്തം ലേഖകൻ
കൊച്ചി: ഇടക്കൊച്ചിയില്‍ അക്വിനാസ് കോളജിന് സമീപം ബൈക്കിന്റെ ഹാൻഡിൽ സ്കൂട്ടറിൽ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിദ്യാര്‍ത്ഥിയും തേവര സ്വദേശിയുമായ എബിന് ജോയ് (22) ആണ് മരിച്ചത്.
അക്വിനാസ് കോളജിലെ എംഎസ് സി ബയോ ടെക്നോളജി വിദ്യാര്‍ത്ഥിയാണ് എബിന്. കോളജിലേക്ക് വരുന്നതിനിടെ എബിന് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ ഹാന്‍ഡില്‍ മറ്റൊരു ബൈക്കിന്റെ ഹാന്‍ഡിലില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട് എബിന് സ്വകാര്യ ബസിന് അടിയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എബിന്റെ ജന്മദിനത്തില് തന്നെയാണ് ദാരുണ ദുരന്തം സംഭവിച്ചത്.







