Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: ശബരിമല തീര്‍ത്ഥാടകരെ ആക്രമിച്ച പ്രതി പിടിയില്‍.

ഇരവുകാട് സ്വദേശി അര്‍ജുന്‍ കൃഷ്ണനാണ് പിടിയിലായത്. തന്റെ ബെെക്കില്‍ ഇരുന്നത് ഇഷ്ടപ്പെടാതെയാണ് കുട്ടിയെ തള്ളി താഴെയിട്ടതെന്ന് അര്‍ജുന്‍ പൊലീസിനോട് സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി പത്തുമണിയോടെ ആലപ്പുഴ കളര്‍കോടാണ് സംഭവം നടന്നത്. മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ വിഷ്ണുവിന്റെ മകള്‍ അലീന, ബന്ധുവിന്റെ മകള്‍ വൃന്ദാവന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അയ്യപ്പദര്‍ശനം കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈപ്പാസ് റോഡിലെ ഹോട്ടലിന് മുന്നില്‍ ഭക്ഷണം കഴിക്കാനായി വാഹനം നിറുത്തി. ഈ സമയം വാഹനത്തില്‍ നിന്നിറങ്ങിയ അലീനയും വൃന്ദാവനയും തൊട്ടടുത്ത് നിറുത്തിയിരുന്ന ബൈക്കില്‍ ചാരി നിന്നു.

ഇത് ഇഷ്ടപ്പെടാത്ത അര്‍ജുന്‍ കുട്ടികളോട് കയര്‍ത്തു. ഇത് കുട്ടികള്‍ക്കൊപ്പമെത്തിയവര്‍ ചോദ്യം ചെയ്തതോട‌െ കലികയറിയ യുവാവ് കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച്‌ കുട്ടികളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഇപ്പോള്‍ കാണിച്ചുതരാമെന്നുപറഞ്ഞ് സ്ഥലത്തുനിന്ന് പോയ യുവാവ് ഒരു കൈക്കോടാലിയുമായി അല്പം കഴിഞ്ഞ് മടങ്ങിയെത്തുകയും ബസിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. ആക്രമണത്തില്‍ ബസിന്റെ ചില്ലുതകര്‍ന്നു.