Spread the love

സ്വന്തം ലേഖകൻ
ആമസോണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന്
കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു . 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജസി പറഞ്ഞു.

video
play-sharp-fill

പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാര്‍ക്ക് ജനുവരി 18 മുതല്‍ നിര്‍ദേശം നല്‍കുമെന്ന് ആന്‍ഡി ജെസി പറയുന്നു. നിലവിലുള്ള 300,000 ഓളം കോര്‍പറേറ്റ് ജീവനക്കാരില്‍ ആറ് ശതമാനം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിടുന്നത്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കുറേയേറെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ വര്‍ഷം ആമസോണ്‍ അറിയിച്ചിരുന്നു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മറ്റ് പ്ലേയ്‌സ്‌മെന്റുകള്‍ ഉറപ്പാക്കുമെന്ന് ഉള്‍പ്പെടെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം മുന്‍ വര്‍ഷങ്ങളില്‍ അമിതമായി ജീവനക്കാരെ നിയമിച്ചതും കമ്പനിയെ ബുദ്ധിമുട്ടിലാക്കിയെന്നാണ് ആന്‍ഡി ജസി പറയുന്നത്. സെയില്‍സില്‍ നിന്ന് മാത്രം 8,000ല്‍ അധികം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും കമ്പനി വ്യക്തമാക്കി.