play-sharp-fill
പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥിനികളില്‍ രണ്ട് പേരെ കണ്ടെത്തി: കണ്ടെത്തിയത്   ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും; മറ്റ് രണ്ട് പേർക്കായി   തെരച്ചില്‍ തുടരുന്നു

പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥിനികളില്‍ രണ്ട് പേരെ കണ്ടെത്തി: കണ്ടെത്തിയത് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും; മറ്റ് രണ്ട് പേർക്കായി തെരച്ചില്‍ തുടരുന്നു

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിന്ന് ഇന്നലെ കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ട് പേരെ കണ്ടെത്തി.

തിരുവല്ല ഓതറ എ എം എം സ്കൂളില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിനെ കാണാന്‍ കൊച്ചിയിലേക്ക് പോകും വഴിയാണ് പൊലീസ് പിടികൂടിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

അതേസമയം പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തൈക്കാവ് ഗവ. സ്കൂള്‍, മര്‍ത്തോമ സ്കൂളുകളില്‍ നിന്നാണ് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്.

മാര്‍ത്തോമാ സ്കൂളിലെ കുട്ടിയെ ക്ലാസില്‍ എത്തിയ ശേഷമാണ് കാണാതായത്. മറ്റു കുട്ടികള്‍ സ്കൂളില്‍ വന്നതേ ഇല്ലെന്നാണ് സൂചന.

രാവിലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് തിരുവല്ല, പത്തനംതിട്ട പൊലീസുകള്‍ അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടി വൈകുന്നേരം മൂന്നരയോടെ വീടിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.