രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന വ്യക്തിത്വമായിരുന്നു ബിനു അർ വാര്യരുടേതെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷണൻ; ബിജെപി കോട്ടയം മണ്ഡലം കമ്മറ്റി ബിനു ആർ വാര്യർ അനുസ്മരണ യോഗം നടത്തി
സ്വന്തം ലേഖിക
കോട്ടയം: രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന വ്യക്തിത്വമായിരുന്നു ബിനു അർ വാര്യരുടേത് എന്ന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷണൻ.
ബിജെപി കോട്ടയം മണ്ഡലം കമ്മറ്റി സ്വർഗ്ഗീയ ബിനു ആർ വാര്യർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ആശയം പിൻതുടരുമ്പോഴും വ്യക്തി ബന്ധങ്ങൾക്ക് എന്നും വിലകല്പിക്കുന്ന ആളായിരുന്നു ബിനു ആർ വാര്യർ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ സി പി എം ജില്ലാക്കമ്മറ്റി അംഗം എം കെ പ്രഭാകരൻ വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി മണ്ഡലം പ്രസിഡൻ്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി.
രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യൻ അഡ്വ. എൻ.ശങ്കർ റാം, കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ എൻ ജയസൂര്യൻ, ബിജെപി സംസ്ഥാന സമിതി അംഗം ബി രാധാകൃഷണ മേനോൻ, വിഎച്ച്പി പ്രാന്ത സമ്പർക്ക പ്രമുഖ് ഓമനക്കുട്ടൻ, ബിജെപി എറണാകുളം മേഖല ഉപാദ്ധ്യക്ഷൻ ടി എൻ ഹരികുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
തപസ്യ സസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണൻ, എൻ ടി യു സംസ്ഥാന ഉപാദ്ധ്യക്ഷൻ ആർ ജിഗി, ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം സി എൻ സുഭാഷ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതിഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ പി ഭുവനേശ്, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, റീബ വർക്കി, സിന്ധു അജിത്ത്, അനിൽകുമാർ ടി ആർ, സി കെ സുമേഷ്, ജതീഷ് കോടപ്പള്ളി, അനീഷാ പ്രദീപ്, ഹരി കിഴക്കേക്കുറ്റ്, നിഷാദ് പി എ, രാധാകൃഷണൻ കെ കെ, പ്രദീപ് പാപ്പാലിൽ എന്നിവർ നേതൃത്വം നൽകി.