
ആണ്‍കുഞ്ഞിന് ജന്മം നൽകി നടി മൈഥിലി; കുട്ടിയുടെ ചിത്രം പങ്കുവച്ച് താരം; ആശംസകളുമായി ആരാധകര്‍
സ്വന്തം ലേഖിക
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മെെഥിലി.
ഇപ്പോഴിതാ താന്‍ അമ്മയായ വിവരം പങ്കുവച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മെെഥിലി ഇത് അറിയിച്ചത്. കുട്ടിയുടെ കെെയുടെ ചിത്രത്തോടൊപ്പം തനിയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചതായി താരം കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയുടെയും സമ്പത്തിന്‍റെയും വിവാഹം. നിരവധി പേര്‍ താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. കേരള കഫേ, ചട്ടമ്പിനാട്, ഈ അടുത്ത കാലത്ത്, സോള്‍ട്ട് ആന്റ് പെപ്പര്‍, ബ്രേക്കിങ് ന്യൂസ്, നല്ലവന്‍, നാടോടിമന്നന്‍, വെടി വഴിപാട്, ലോഹം, മേര നാം ഷാജി തുടങ്ങിയവയാണ് മൈഥിലി അഭിനയിച്ചിട്ടുള്ള പ്രധാന സിനിമകള്‍.
‘ലോഹം’ എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗാനം ആലപിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി അവസാനം റിലീസിനെത്തിയ സിനിമ.