ചങ്ങനാശ്ശേരിയിൽ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു; നാലുകോടി പുത്തൻകാവ് സ്വദേശിനിയുടെ അഞ്ചര പവന്റെ മാലയാണ് മോഷ്ടാവ് അപഹരിച്ചത്; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം വീട്ടമ്മയുടെ സ്വര്‍ണമാല കവർന്നു. പെന്ഷന് വാങ്ങി മടങ്ങുകയായിരുന്ന നാലുകോടി പുത്തന്‍കാവ് കോയിപ്പുറത്ത് രാധമ്മയുടെ മാലയാണ് ചൊവ്വാഴ്ച ഉച്ചക്ക് മോഷ്ടാവ് അപഹരിച്ചത്.
ഇവര്‍ ബഹളം വെച്ചപ്പോഴേക്കും മാലയും പൊട്ടിച്ചെയുത്ത് മോഷ്ടാവ് കടന്നുകളഞ്ഞു. അഞ്ചര പവന് ഉണ്ടെന്നും മകളുടെ മാലയാണിതെന്നും വീട്ടമ്മ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്കി. പൊലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന നടത്തി.
Third Eye News Live
0