video
play-sharp-fill

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ;   നിയമോപദേശം തേടല്‍ സാധാരണ നടപടി; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഗവ‍ര്‍ണര്‍

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടല്‍ സാധാരണ നടപടി; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഗവ‍ര്‍ണര്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണര്‍.

എല്ലാ വശങ്ങളും പരിശോധിച്ച്‌ തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചെടുക്കല്‍ നടപടി സ്വാഭാവികമല്ല. സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.

ഭരണഘടനയെ വിമര്‍ശിച്ച കേസില്‍ കോടതി അന്തിമ തീര്‍പ്പ് അറിയിക്കും മുന്‍പാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നാലിന് സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.

സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം.
ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാം.