video
play-sharp-fill

കാരുണ്യയെ കൺമുന്നിൽ കൊന്നത്  കണ്ടിരിക്കാൻ വയ്യ: കെ. എം. മാണി 

കാരുണ്യയെ കൺമുന്നിൽ കൊന്നത്  കണ്ടിരിക്കാൻ വയ്യ: കെ. എം. മാണി 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വന്തം കുഞ്ഞിനെ തന്റെ കൺമുമ്പിലിട്ട് കൊല്ലുമ്പോൾ ഒരമ്മക്ക്  ഉണ്ടാവുന്ന 
 വേദനയാണ് കാരുണ്യ സൗജന്യ ചികിത്സാ പദ്ധതി  നിർത്തുമ്പോൾ തനിക്ക് അനുഭവപ്പെടുന്നതെന്ന്  കാരുണ്യപദ്ധതിയുടെ പിതാവായ മുൻ ധനമന്ത്രി കെ. എം മാണി.

കാരുണ്യ പദധതി ഒരു മൃതസഞ്ജീവനിയാണ് .  ജീവിതത്തിന്റെ വാതിലുകൾ മരണത്തിലേക്ക് തുറക്കുമ്പോൾ മരണമല്ല ജീവിതമാണ് മുന്നിലുള്ളതെന്ന് തെളിയിച്ച പദ്ധതിയാണ് കാരുണ്യ. ആയിരം കോടിയിലധികം  രൂപ ലക്ഷകണക്കിന് പാവപ്പെട്ടവർക്ക്  നൽകി ആഗോള മാതൃകയായ പദ്ധതിയാണ്  ഇത്. കാരുണ്യക്ക് സമാനമായി ലോകത്തൊരിടത്തും മറ്റൊരു പദ്ധതിയില്ല. അൻപതിലധികം  വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും വേദന  അനുഭവിച്ച ഒരു സന്ദർഭം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്  കെ.എം മാണി പറഞ്ഞു.