മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു; രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്.; സംഭരണ ശേഷി 1599.66 അടി

Spread the love

സ്വന്തം ലേഖകൻ

മൂന്നാര്‍: മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. നാല് മാസം മുമ്പാണ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചത്. ഇതിന്‍റെ പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചത്.

രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നിലവില്‍ 1598.60 മാണ് ഡാമിലെ ജലനിരപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവര്‍ഹൗസിലെ അറ്റകുറ്റപ്പണികള്‍ക്കായി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഷട്ടര്‍ 20 സെന്‍റി മീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരുന്നു.

തുലാവര്‍ഷത്തില്‍ കുണ്ടള ഡാം നിറഞ്ഞതിനെ തുടര്‍ന്ന് ഒഴുക്കിവിട്ട വെള്ളമാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 1596.20 അടിയായിരുന്ന ജലാശയത്തിലെ ജലനിരപ്പ്. അണക്കെട്ടില്‍ വെള്ളം നിറഞ്ഞതോടെ ബോട്ടിംങ്ങ് അടക്കമുള്ളവ ആസ്വാദിക്കുവാന്‍ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഡാമില്‍ എത്തുന്നത്.