253 തസ്തികയില്‍ വിജ്ഞാപനം ഇറക്കി പി.എസ്.സി; ഉടൻ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ അറിയാം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവിധ വിഷയത്തില്‍ അധ്യാപകര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍, സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നിവ ഉള്‍പ്പെടെ 253 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം.

കേരള സിവില്‍ പൊലീസ് സര്‍വീസില്‍ എസ്‌ഐ (ട്രെയിനി), ആസൂത്രണ ബോര്‍ഡില്‍ ചീഫ്, പൊതുമരാമത്തും ജലസേചനവും വകുപ്പുകളില്‍ അസി. എന്‍ജിനിയര്‍, കോളേജുകളില്‍ വിവിധ വിഷയത്തില്‍ അസി. പ്രൊഫസര്‍, കോളേജ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ഹൈസ്‌കൂള്‍, എല്‍പി അധ്യാപകര്‍ എന്നിവയാണ് മറ്റ് പ്രധാന തസ്തികകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡി ടൈപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നീ തസ്തികകളിലേക്കുള്ള പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക നിയമനവും സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ വിജ്ഞാപനങ്ങളും ഉള്‍പ്പെടും.

ഫെബ്രുവരി ഒന്നിനു രാത്രി 12ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കണം.