
ധർമ്മ ശാസ്താ ക്ഷേത്രത്തിൽ സന്ദർശനം നടത്തി;കേന്ദ്ര സഹമന്ത്രി ഡോ.എൽ മുരുകൻ ധർമ്മ ശാസ്താ പുതുവർഷത്തിനോടനുബന്ധിച്ച് കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി രാവിലെ ക്ഷേത്ര ദർശനത്തിന് എത്തുകയായിരുന്നു
സ്വന്തം ലേഖകൻ
കുമരകം : കുമരകം മേജർ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കേന്ദ്ര സഹ മന്ത്രി ഡോ. എൽ മുരുകൻ സന്ദർശനം നടത്തി. പുതുവർഷത്തിനോടനുബന്ധിച്ച് കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി രാവിലെ ക്ഷേത്ര ദർശനത്തിന് എത്തുകയായിരുന്നു. ശബരിമല ദർശനത്തിന്റെ മുന്നോടയായി അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
രാവിലെ ക്ഷേത്രഭാരവാഹികൾ മന്ത്രിയേ സ്വീകരിച്ചു. കുമരകത്തെ ഏറ്റവും പുരാതന ക്ഷേത്രമായ ധർമ്മ ശാസ്താ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തന്ത്രിയിൽ നിന്നും ദർശനത്തിന് ശേഷം മന്ത്രി കേട്ടറിഞ്ഞു. കേന്ദ്ര മന്ത്രിസഭയിൽ ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദനം, വാർത്താവിതരണ – പ്രക്ഷേപണം വകുപ്പ് സഹ മന്ത്രിയാണ് ഡോ. എൽ മുരുകൻ.ബി ജെ പി യുടെ തമിഴ്നാട് പ്രസിഡന്റായിരുന്നു മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0