video
play-sharp-fill
സ്വകാര്യ ബസ് അമിതവേഗത്തിൽ എത്തി ഹോൺ മുഴക്കി ; മോട്ടോർ വാഹന വകുപ്പിന് പരാതിയുമായി തോമസ് ചാഴികാടൻ എംപി ; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വകാര്യ ബസ് അമിതവേഗത്തിൽ എത്തി ഹോൺ മുഴക്കി ; മോട്ടോർ വാഹന വകുപ്പിന് പരാതിയുമായി തോമസ് ചാഴികാടൻ എംപി ; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ ബസിൻ്റെ അമിതവേഗത്തിനെതിരെ പരാതിയുമായി തോമസ് ചാഴികാടൻ എംപി . അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നിൽ ഹോൺ മുഴക്കി അപകടകരമായ രീതിയിൽ പാഞ്ഞുപോയതായി എംപി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.

വെള്ളിയാഴ്ചയാണ് എംപി മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയത്. കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസിലെ ഡ്രൈവർ മാഞ്ഞൂർ സ്വദേശി ടോണിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.

പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കോട്ടയം നഗരത്തിൽ വച്ചായിരുന്നു സംഭവം. എംപിയുടെ വാഹനത്തിനു പിന്നാലെ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഹോൺ മുഴക്കി അപകടകരമായ രീതിയിൽ പോകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിനുള്ളിലെ യാത്രക്കാർക്കുവരെ ഭീഷണിയാകുന്ന രീതിയിലാണ് സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത് എന്നാണ് എംപിയുടെ പരാതി. മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ആർടിഒ ജയരാജിന്റെ നേതൃത്വത്തിലാണ് ഡ്രൈവർക്കെതിരെ നടപടി എടുത്തത്.