രാത്രി യാത്ര വീണ്ടും അപകടത്തിലേക്ക്….!  പുതുവര്‍ഷ പുലരിയില്‍ അടിമാലിയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു;  44 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്;  അപകടത്തില്‍പെട്ടത് വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന്  പോയ സംഘം

രാത്രി യാത്ര വീണ്ടും അപകടത്തിലേക്ക്….! പുതുവര്‍ഷ പുലരിയില്‍ അടിമാലിയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 44 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് പോയ സംഘം

സ്വന്തം ലേഖിക

ഇടുക്കി: പുതുവര്‍ഷ പുലരിയില്‍ കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ‘

ഇടുക്കി അടിമാലിയിലാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് വിനോദയാത്രക്കായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. അടിമാലി മുനിയറയില്‍ വച്ചാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്.

അപകടത്തില്‍ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

വിനോദയാത്ര കഴിഞ്ഞ് തിരികെ വരും വഴിയാണ് ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്.

രാത്രിയില്‍ വിനോദയാത്രാ സംഘത്തിന് യാത്ര ചെയ്യാന്‍ അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. വടക്കാഞ്ചേരി അപകടവുമായി ബന്ധപ്പെട്ടായിരുന്നു ഇത.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായത്. ഇതിന് പിന്നാലെ ടൂറിസ്റ്റ് ബസുകളിന്‍മേലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.