video
play-sharp-fill

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ പിടി വിഴും; പ്രശ്നസാധ്യതാ  പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തം; പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസ്…..!

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ പിടി വിഴും; പ്രശ്നസാധ്യതാ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തം; പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസ്…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ തീരുമാനം.

ആഘോഷ പരിപാടികള്‍ നടക്കുന്നിടത്ത് കൂടുതല്‍ സേനയെ വിന്യസിച്ച്‌ ത്രിതല സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കഴിഞ്ഞ ആഘോഷങ്ങളില്‍ പ്രശ്നമുണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

സുരക്ഷാ പരിശോധനയുടെ ഭാഗമായി 80 ചെക്കിങ് പോയിന്റുകളാണ് നഗരത്തിലുണ്ടാവുക.

മദ്യപിച്ചും മറ്റു ലഹരികള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഴുവന്‍ പൊലീസിനെയും വിന്യസിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.