video
play-sharp-fill

തലമുടി കൊഴിച്ചില്‍ ആണോ നിങ്ങളെ അലട്ടുന്നത്….? പരിഹാരം വീട്ടിൽ തന്നെയുണ്ട്; അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ…

തലമുടി കൊഴിച്ചില്‍ ആണോ നിങ്ങളെ അലട്ടുന്നത്….? പരിഹാരം വീട്ടിൽ തന്നെയുണ്ട്; അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ…

Spread the love

സ്വന്തം ലേഖിക

കോട്ടയം: തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകള്‍ ഇതാ

ഒന്ന്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച്‌ പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്…

ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി അരിപ്പയിലിട്ട് ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളവും വീര്യം കുറഞ്ഞ ഷാംപുവും ഉപയോഗിച്ച്‌ കഴുകി കളയാം.

മൂന്ന്…

തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയെ വര്‍ധിപ്പിക്കാനും കറിവേപ്പില സഹായിക്കും. ഇതിനായി ഒരു പാത്രത്തില്‍ കുറച്ച്‌ വെളിച്ചെണ്ണ എടുത്ത ശേഷം അതില്‍ ഒരു പിടി കറിവേപ്പില കൂടി ചേര്‍ക്കാം. ശേഷം ചെറുതായിട്ട് ഒന്ന് ചൂടാക്കുക. തണുക്കാന്‍ അനുവദിച്ച ശേഷം ശുദ്ധമായ ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. ഈ എണ്ണ പതിവായി ഉപയോഗിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.

നാല്…

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ തലമുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഫലമാണ്. ഇതിനായി നാരങ്ങാനീരും വെള്ളവും ചേര്‍ത്ത് തല കഴുകുന്നത് ശീലമാക്കുക. തലമുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.