
പെലെയുടെ സംസ്കാരം ചൊവ്വാഴ്ച; സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.; സംസ്കാരച്ചടങ്ങളിൽ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കൂ
സ്വന്തം ലേഖകൻ
അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്കാരം നടക്കുക. പെലെയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാൻ്റോസ് ക്ലബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും. പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനം തുടരും. അതിനു ശേഷം സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങളിൽ പങ്കെടുക്കൂ.82 വയസുകാരനായ പെലെ ഏറെക്കാലം അർബുദത്തോട് പൊരുതി വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ലോകമെമ്പാടുമുള്ള നിരവധി താരങ്ങൾ പെലെയ്ക്ക് ആദരാഞ്ജലികൾ അറിയിച്ചു
Third Eye News Live
0
Tags :