പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ഇന്ധനം തീർന്നതിനാൽ, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ; പെരുവഴിയിലായ യാത്രക്കാർ കിട്ടിയ വണ്ടിയിൽ യാത്ര തുടർന്നു
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: ഇന്ധനം തീർന്നതിനാൽ സ്വിഫ്റ്റ് ബസ് പെരുവഴിയിൽ. ചെന്നൈ എറണാകുളം എസി സ്ലീപ്പർ ബസ്സിന് ഇന്ധം തീർന്നതിനാൽ സർവീസ് പൂർത്തിയാക്കാനായില്ല.
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. യാത്രക്കാർ എല്ലാം കിട്ടിയ വണ്ടികളില്‍ യാത്ര തുടർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് ജീവനക്കാർ സമീപത്തെ പമ്പിൽ നിന്ന് ഡീസൽ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാർട്ടായില്ല. ഡീസൽ ടാങ്ക് മുഴുവൻ വറ്റിപ്പോയതാണ് കാരണം.
വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്.
Third Eye News Live
0