video
play-sharp-fill

കെ. സുധാകരന് പിടി വീഴും;കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസിൽ പടയൊരുക്കം ;എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു; ഇനി ലോക്സഭയിലേക്കില്ലെന്ന് ആവർത്തിച്ച് സുധാകരൻ.

കെ. സുധാകരന് പിടി വീഴും;കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസിൽ പടയൊരുക്കം ;എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു; ഇനി ലോക്സഭയിലേക്കില്ലെന്ന് ആവർത്തിച്ച് സുധാകരൻ.

Spread the love

തിരുവനന്തപുരം: കെ സുധാകരനെതിരെ എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാനാണ് കോൺഗ്രസിനുളളിലെ ശ്രമം. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ സുധാകരൻ്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം എംപിമാർ ഹൈക്കമാൻഡിനെ അറിയിച്ചു. 2024 ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എംപിമാരുടെ നീക്കം. അനാരോഗ്യം കാരണം സുധാകരൻ്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ തൃപ്തികരമല്ല എന്നാണ് ആരോപണം. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇനി ലോക്സഭയിലേക്കില്ല എന്നതാണ് സുധാകരൻ്റെ നിലപാട്.

Tags :