
സ്വന്തം ലേഖിക
കോട്ടയം: പ്രമേഹവും മാനസികസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടോ ?
സ്ഥിരമായി മാനസികസമ്മര്‍ദ്ദവും പിരിമുറുക്കവും അനുഭവപ്പെടുന്നവരില്‍ രക്തത്തിലെ ഗ്ളൂക്കോസ് നില സ്ഥിരമായി ഉയര്‍ന്നേക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രമേഹമുള്ളവരില്‍ മാനസികപിരിമുറുക്കം രോഗനിയന്ത്രണം താളംതെറ്റിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. സ്‌ട്രെസ് ഉണ്ടാകുമ്പോള്‍ അമിതമായി ഉത്‌പാദിപ്പിക്കപ്പെടുന്ന സ്റ്റീറോയ്‌ഡുകളാണ് രക്തത്തിലെ ഗ്ളൂക്കോസിന്റെ നില പ്രധാനമായും ഉയര്‍ത്തുന്നത്.
സ്ട്രെസിനെ തുടര്‍ന്ന് അമിതമായി ഉത്‌പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും.
പ്രമേഹമുള്ളവര്‍ യോഗ, ധ്യാനം എന്നിവ ശീലിക്കുന്നതും മാനസിക ഉല്ലാസത്തിന് ആരോഗ്യകരമായ മാര്‍ഗങ്ങള്‍ തേടുന്നതും രോഗനിയന്ത്രണത്തിന് സഹായിക്കും. പ്രമേഹമില്ലാത്തവര്‍ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നത് രോഗപ്രതിരോധത്തിനും സഹായിക്കും.



