play-sharp-fill
‘ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത്’ ; മരുന്ന് കുറിപ്പടിയില്‍ പരിഹാസ മറുപടിയെഴുതിയെന്നാരോപിച്ച്  ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രിക്ക്  പരാതി; ഡോക്ടറെ അന്വേഷണ വിധേയമായി പുറത്താക്കി

‘ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത്’ ; മരുന്ന് കുറിപ്പടിയില്‍ പരിഹാസ മറുപടിയെഴുതിയെന്നാരോപിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി; ഡോക്ടറെ അന്വേഷണ വിധേയമായി പുറത്താക്കി

സ്വന്തം ലേഖകൻ

ആലപ്പുഴ: മരുന്നുകള്‍ ഏതെന്ന സൂചനകള്‍ക്കൊപ്പം ‘ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത് എന്ന പരിഹാസ മറുപടിയെഴുതിയെന്നാരോപിച്ച് ഡോക്ടര്‍ക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സമീപിച്ചത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും പ്രിസ്‌ക്രിപ്ഷന്‍ മാനുവല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്റ്റാഫ് നഴ്‌സിനും വനിതാ ഫാര്‍മസിസ്റ്റിനും നല്‍കിയ കുറിപ്പടിയില്‍ ഡോക്ടര്‍ പരിഹാസം ചേര്‍ത്തെന്നാണ് വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പടിയിലെ മരുന്ന് ഏതെന്ന് കൃത്യമായി വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതോടെ വനിതാ ജീവനക്കാരി ഡോക്ടറെ സമീപിച്ചു. മരുന്നുകള്‍ ഏതെന്ന സൂചനകള്‍ക്കൊപ്പം ‘ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത്’ എന്ന് കൂടി ഡോക്ടര്‍ എഴുതി നല്‍കുകയായിരുന്നു.

മറ്റൊരു കുറിപ്പടിയിലെ മരുന്ന് മനസിലാക്കാനാകാതെ ഡോക്ടറെ സമീപിച്ച സ്റ്റാഫ് നേഴ്‌സിനോ ഫാര്‍മസിസ്റ്റിനോ മലയാളത്തില്‍ മരുന്നിന്റെ പേര് എഴുതി നല്‍കിയെന്നും ആരോപണമുണ്ട്. ‘ഡെറിഫിലിന്‍’ എന്ന് മലയാളത്തില്‍ രണ്ടാമത് കുറിച്ചത് പരിഹാസ രൂപേണയാണെന്നാണ് ആക്ഷേപം.