video
play-sharp-fill

ആരണ്യകിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം;കോരുത്തോട് സി.കെ.എം.ഹയർയർസെക്കണ്ടറി സ്കൂളിൽ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു

ആരണ്യകിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം;കോരുത്തോട് സി.കെ.എം.ഹയർയർസെക്കണ്ടറി സ്കൂളിൽ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ട്രൈബൽ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെയും, മുതിർന്നവരുടെയും ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിനു വേണ്ടിയും, അവരിൽ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ പരാതികൾ കേൾക്കുന്നതിനും ആവിഷ്കരിച്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോരുത്തോട് CKMHSS സ്കൂളിൽ വച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. 12 ഊരുകളിൽ നിന്നായി 250 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കായി ജില്ലാ പോലീസ് മെഡിക്കൽ ക്യാമ്പും, സൈബർ അവബോധ ക്ലാസും, നിയമ ക്ലാസുകളും സംഘടിപ്പിച്ചു. ചടങ്ങിൽ ഊര് മൂപ്പനെ പൊന്നാട അണിയിച്ച് ജില്ലാ പോലീസ് മേധാവി ആദരിക്കുകയും ചെയ്തു. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജോൺ സി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, ചടങ്ങിൽ മറ്റ്‌ നിരവധി പോലീസ് ഉദ്യോഗസ്ഥരും തുടങ്ങിയവരും പങ്കെടുത്തു.