video
play-sharp-fill

ഒറ്റപ്പാലത്ത്  എഴുതിപത്തിയാറ്  കാട്ടുപന്നികളെ വെടിവെച്ചുകൊന്നു; പന്നികളെ സൗത്ത് പനമണ്ണയില്‍ നഗരസഭയുടെ അധീനതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിച്ച്‌ സംസ്കരിച്ചു.

ഒറ്റപ്പാലത്ത് എഴുതിപത്തിയാറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു; പന്നികളെ സൗത്ത് പനമണ്ണയില്‍ നഗരസഭയുടെ അധീനതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിച്ച്‌ സംസ്കരിച്ചു.

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : ഒറ്റപ്പാലത്ത്‌ കൃഷി നാശം തുടര്‍ക്കഥയായതോടെ 76 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കര്‍ഷകരുടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടുപന്നികളെ വെടിവെക്കാന്‍ നഗരസഭ ഉത്തരവിട്ടത്.ഇതിനായി തോക്കും ലൈസന്‍സുമുള്ള ഒൻപത് ഷാര്‍പ്പ് ഷൂട്ടര്‍മാരുടെ പാനല്‍ രൂപവത്കരിച്ച്‌ അധികൃതരില്‍നിന്ന് അനുമതി വാങ്ങി.

പന്നി ശല്യം രൂക്ഷമായ സൗത്ത് പനമണ്ണ, ഈസ്റ്റ് ഒറ്റപ്പാലം തുടങ്ങിയ വാര്‍ഡുകളില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് വരെയാണ് സംഘം വേട്ടക്കിറങ്ങിയത്. സുരേഷ് ബാബു, സി. സുരേഷ് ബാബു, വി. ദേവകുമാര്‍, വി.ജെ. ജോസഫ്, എന്‍. അലി, വി. ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെടിവെച്ചിട്ട പന്നികളെ സൗത്ത് പനമണ്ണയില്‍ നഗരസഭയുടെ അധീനതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിച്ച്‌ സംസ്കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group