
കുഞ്ഞിനെ ബാഗിലാക്കി ഓട്ടോയിൽ ഉപേക്ഷിച്ചു ;യുവതിക്കായി തിരച്ചിൽ; ബസ് സ്റ്റാൻഡിലേക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
സ്വന്തം ലേഖകൻ
ചെന്നൈ : രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. മാധവാരത്തു നിന്ന് കോയമ്പേട് ബസ് സ്റ്റാൻഡിലേക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പോലീസ് യുവതിക്കായി തിരച്ചിൽ തുടങ്ങി. കോയമ്പേട് സ്റ്റാൻഡിലേക്ക് പോകണമെന്നാണ് വലിയ ബാഗുമായി എത്തിയ യുവതി ആവശ്യപ്പെട്ടത്.
സ്റ്റാൻഡിലെത്തി പണം നൽകി യുവതി ജനകൂട്ടത്തിലേക്ക് മറഞ്ഞു. തിരികെ വരുമ്പോൾ വാഹനത്തിൻറെ പിന്നിൽ നിന്ന് കരച്ചിൽകേട്ട് ഡ്രൈവർ പരിശോധിച്ചപ്പോൾ ബാഗിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഡ്രൈവർ മാധവാരം പോലീസിനെ വിവരമറിയിച്ചു. പോലീസും ശിശുക്ഷേമ സമിതി പ്രവർത്തകരും എത്തി കുട്ടിയെ ഏറ്റെടുത്തു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :