
നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; പെണ്ണുകാണൽ വീഡിയോ പങ്കുവെച്ച് താരം ; വരനെ കണ്ടു ഞെട്ടി ആരാധകർ
ടെലിവിഷൻ പ്രക്ഷകർക്ക് പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് മാളവിക കൃഷണദാസ്. താരം പ്രക്ഷകർക്ക് പ്രിയങ്കരിയായത് നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ആണ്. അഭിനയവും അവതരണങ്ങളും എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായാണ് താരം എത്തിയിട്ടുള്ളത്.
താൻ വിവാഹിതയാകാൻ പോകുകയാണെന്ന് താരം നേരത്തെ തന്നെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ വരൻ ആരെന്ന് മാളവിക വെളിപ്പെടുത്തിയിരുന്നില്ല.ഇപ്പോൾ ഇതാ ആ സർപ്രൈസും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. തീര്‍ത്തും സര്‍പ്രൈസായി തന്‍റെ യൂട്യൂബിലെ വീഡിയോയിലൂടെയാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്. അഭിനേയതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്.
തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക തന്‍റെ വരനെ പരിചയപ്പെടുത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാർത്ഥിക്കണം ” – മാളവിക വീഡിയോയില്‍ പറയുന്നു.
അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി എന്നാൽ തേജസും വീഡിയോയിൽ പറയുന്നു.