പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം;കോട്ടയം കാണക്കാരി സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖക

video
play-sharp-fill

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുറുമുള്ളൂർ ആനിത്തോട്ടംകാലായിൽ വീട്ടിൽ തോമസ് മകൻ റോബിൻ (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം കാണക്കാരി വെമ്പള്ളി കനാൽ റോഡിൽ വച്ച് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ എത്തി വഴി ചോദിക്കാൻ എന്ന വ്യാജേന പെൺകുട്ടിയുടെ അരികിൽ വണ്ടി നിർത്തുകയും, തുടർന്ന് പെൺകുട്ടിയോട് ലൈംഗിക അതിക്രമം ചെയ്യുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്. ഓ.നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു ഇയാളെ കോടതിയിൽ ഹാജരാക്കി.