
സ്വന്തം ലേഖിക
കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴി ഭാഗത്ത് ആനക്കുഴിയിൽ വീട്ടിൽ പെരുമാൾ മകൻ മണിയൻ (51) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടുകൂടി കോലേട്ടമ്പലം ഭാഗത്ത് വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയു മായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്. എച്ച്. ഓ ഷിജി.കെ, എസ്.ഐ വിദ്യ വി, സി.പി.ഓ പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.