ദുരൂഹ സാഹചര്യത്തിൽ വൈദ്യുതാഘാതമേ​റ്റ് യുവാവിന്റെ മരണം പ്രതികൾ അറസ്റ്റിൽ;കണ്ണൻ ചത്ത മീനുകളെ ശേഖരിക്കുന്നതിനിടെ കിരൺ ഇലക്ട്രിക് സപ്ലൈ ഉള്ള മുളംകമ്പ് ആ​റ്റിലേക്ക് ഇടുകയും കണ്ണന് വൈദ്യുത ആഘാതമേൽക്കുകയുമായിരുന്നു

Spread the love

സ്വന്തം ലേഖക

video
play-sharp-fill

തിരുവനന്തപുരം :ആ​റ്റിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേ​റ്റ് യുവാവ് മരിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ആ​റ്റുകാൽ പാടശേരി സ്വദേശി സുരേഷ് (52), മധുസൂദനൻ (48), ഉണ്ണിയെന്ന അഖിൽ ജയൻ (28), ചിനുവെന്ന കിരൺ (26), മക്കുവെന്ന ശ്രീജിത്ത് (28) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്​റ്റ് ചെയ്തത്.

2022 ജൂലായ് 28ന് വൈകിട്ട് 5 മണിയോടെ ആ​റ്റുകാൽ കീഴമ്പിൽ പാലത്തിന് സമീപം, ആ​റ്റിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് ആ​റ്റുകാൽ, പാടശ്ശേരി സ്വദേശി കണ്ണന് വൈദ്യുത ആഘാതമേൽക്കുകയും ചികിത്സയിലിരിക്കെ ആഗസ്​റ്റ് 1 ന് മരിക്കുകയും ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണനെ വീട്ടിൽ നിന്ന് നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോയി സുരേഷിന്റെ വീട്ടിലെ മീ​റ്റർ ബോർഡിൽ ഇലക്ട്രിക് വയർ മുഖേന മുളയിൽ ചു​റ്റിയിരുന്ന ചെമ്പ് കമ്പിയിൽ വൈദ്യുതി ബന്ധിച്ച് ആ​റ്റിലിടുകയും ചത്ത് പൊങ്ങുന്ന മീനുകളെ ശേഖരിക്കാൻ കണ്ണനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ചത്ത മീനുകളെ ശേഖരിക്കുന്നതിനിടെ കിരൺ ഇലക്ട്രിക് സപ്ലൈ ഉള്ള മുളംകമ്പ് ആ​റ്റിലേക്ക് ഇടുകയും കണ്ണന് വൈദ്യുത ആഘാതമേൽക്കുകയുമായിരുന്നു.

ഉച്ചയ്ക്ക് 2.30 ഓടെ നടന്ന സംഭവത്തിൽ വൈകുന്നേരം 6.30 ഓടെയാണ് പ്രതികൾ കണ്ണനെ ആശുപത്രിയിൽ എത്തിച്ചത്. വൈദ്യുതാഘാതമേ​റ്റ് ആ​റ്റിൽ വീണ് അബോധാവസ്ഥയിലായെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. ഡെപ്യൂട്ടികമ്മീഷണർ വി. അജിത്തിന്റെ നിർദ്ദേശപ്രകാരം ഫോർട്ട് എ.സി.പി.ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്​റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.