
കൊച്ചിയിൽ ബസ് യാത്രികയായ മധ്യവയസ്ക്കയുടെ നാലരപ്പവന്‍റെ മാലയും, പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മറ്റൊരു സ്ത്രീയുടെ രണ്ടു പവന്‍റെ മാലയും മോഷ്ടിച്ചു;മൂന്നു യുവതികൾ പിടിയിൽ ;ബസിലും പൊതു ഇടങ്ങളിലും തിക്കും തിരക്കും സൃഷ്ടിച്ച ശേഷം ബോധം കെടല്‍ നാടകം നടത്തി മാല പൊട്ടിക്കുന്നതാണ് ഇവരുടെ മോക്ഷണ രീതി
കൊച്ചി:ബസ് യാത്രികയായ മധ്യവയസ്ക്കയുടെ നാലരപ്പവന്‍റെ മാല മോക്ഷ്ടിച്ച മൂന്നു യുവതികൾ അറസ്റ്റിൽ.ട്രിച്ചി സമയല്‍പുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരാണ് അറസ്റ്റിലായത്.
വളരെ തന്ത്രപ്പൂര്‍വ്വം ബസിലും പൊതു ഇടങ്ങളിലും തിക്കും തിരക്കും സൃഷ്ടിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വൃദ്ധയുടെ കഴുത്തില്‍ നിന്ന് രണ്ടു പവന്‍റെ മാലയും, ബസ് യാത്രികയായ മധ്യവയസ്ക്കയുടെ നാലരപ്പവന്‍റെ മാലയുമാണ് ഇവര്‍ മോഷ്ടിച്ചത്. വളരെ തന്ത്രപരമായാണ് മൂവര്‍ സംഘം മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് പെരുമ്ബാവൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത് പറഞ്ഞു.
പെരുമ്ബാവൂരിലെ ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാള്‍ രോഗികളുടെയും മറ്റും തിരക്കുള്ള ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുന്നതായി അഭിനയിച്ചു. അത് കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബസിലും തിരക്ക് കൂട്ടിയാണ് മാല കവര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിലൊരാളായ ശാന്തി കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നിറങ്ങിയത്.
ഇന്‍സ്പെക്ടര്‍ ആര്‍.രഞ്ജിത്, എസ്.ഐമാരായ റിന്‍സ്.എം.തോമസ്, ജോസി.എം.ജോണ്‍സന്‍ , സി.ജെ.ലില്ലി എ.എസ്.ഐ അനില്‍.പി.വര്‍ഗീസ്, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുള്‍ മനാഫ്, കെ.എസ്.സുധീഷ്, കെ.പി.അമ്മിണി, മൃദുല കുമാരി, ചിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.