video
play-sharp-fill

ഗ്യാസ് കട്ടർ ഉപയോഗിച്ച് റിട്ടയേർഡ് അധ്യാപികയുടെ വീട്ടിൽ നിന്നും13 പവൻ മോഷ്ടിച്ചു പോലീസിനെതിരെ ജനരോഷം…

ഗ്യാസ് കട്ടർ ഉപയോഗിച്ച് റിട്ടയേർഡ് അധ്യാപികയുടെ വീട്ടിൽ നിന്നും13 പവൻ മോഷ്ടിച്ചു പോലീസിനെതിരെ ജനരോഷം…

Spread the love

കണ്ണൂരിൽ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് 13 പവനും 15,000 രൂപയും മോഷ്ടിച്ചു പുഷ്പലതയുടെ വീട്ടിലാണ് കവർച്ച നടന്നത് ഊട്ടി പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തി തുറന്ന നിലയിൽ കണ്ടത്..വീടിനകം പരിശോധിച്ചപ്പോൾ അലമാര ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന നിലയിലായിരുന്നു.

സി.ഐ ബിനു മോഹന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അന്വേഷണം നടത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധന നടത്തുകയാണെന്നാണ് പോലീസ് പറയുന്നത്.
കണ്ണൂരിൽ മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടാസംഘങ്ങളും വിഹരിക്കുമ്പോഴും പോലീസ് നോക്കുകുത്തികൾ ആവുകയാണെന്നാണ് ജനങ്ങൾ പറയുന്നത് ….

കണ്ണൂർ നഗരത്തിലെ മിക്ക സ്ഥലങ്ങളും രാത്രികാലമായാൽ ഗുണ്ടകളുടെയും മയക്കുമരുന്ന് സംഘങ്ങളുടെയും പിടിയിലാണ്.
പോലീസ് രാത്രികാല പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും സമൂഹിക വിരുദ്ധരെ അമർച്ച ചെയ്യാൻ കഴിയുന്നില്ല രാത്രികാലങ്ങളിൽ നഗരത്തിൽ എത്തുന്നവരെ ഗുണ്ടാ കവർച്ചാ സംഘങ്ങൾ ആക്രമിക്കുമ്പോഴും പോലീസിന്റെ സേവനം തക്ക സമയത്ത് ലഭിക്കാറില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ നഗരത്തിലെത്തുന്നവരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവിടിവി ക്യാമറകൾ മിക്കതും പ്രവർത്തിക്കുന്നില്ല എന്നാണ് വ്യാപാരികൾ പറയുന്നത് .