കൂട്ടബലാത്സംഗക്കേസിൽ പ്രതി ; പിരിച്ചുവിടാനുള്ള നടപടിക്കെതിരെ സി.ഐ സുനു നൽകിയ അപേക്ഷ തള്ളി ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് അപേക്ഷ തള്ളിയത്

കൂട്ടബലാത്സംഗക്കേസിൽ പ്രതി ; പിരിച്ചുവിടാനുള്ള നടപടിക്കെതിരെ സി.ഐ സുനു നൽകിയ അപേക്ഷ തള്ളി ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് അപേക്ഷ തള്ളിയത്

സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് പിരിച്ചുവിടാനുള്ള നടപടിയെടുത്തതിനെതിരെ സി.ഐ പി.ആർ.സുനു നൽകിയ അപേക്ഷ തള്ളി.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത്.നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് അധികാരമുണ്ടെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി.

ഈ മാസം 31 നകം സുനു കാരണം കാണിക്കലിന് മറുപടി നല്‍കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. വകുപ്പുതല നടപടി 15 തവണ നേരിട്ട ഇന്‍സ്പെക്ടറാണ് സുനു.

പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ഇദ്ദേഹത്തോട് നെരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയാണ് സുനു. ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനുവരിയില്‍ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പുന:പരിശോധിച്ച്‌ പിരിച്ചുവിടലാക്കി മാറ്റി. ഇതിന് ശേഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ടബലാല്‍സംഗം കേസില്‍ ആരോപണം വിധേയാനായതിനെ തുടര്‍ന്ന് ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെകറായിരുന്ന സുനു ഇപ്പോള്‍ സസ്പെഷനിലാണ്.

എഫ്.ഐ.ആറിൽ പ്രതിയായിരിക്കെ സുനു ജോലിക്കെത്തിയത് വിവാദമായിരുന്നു. തുടർന്നാണ് അദ്ദേഹത്തോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്.

സുനു ബലാല്‍സംഗ കേസില്‍ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച്‌ വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച്‌ കയറുന്നവര്‍ മുതല്‍ വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ സംസ്ഥാന പൊലീസ് സേനയിലുണ്ട്. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരും നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.