
കൊളസ്ട്രോളിനെ ഓടിക്കാം.. ജീവിതം കളറാക്കാം..! കൊളസ്ട്രോൾ കുറയ്ക്കണോ ? ഇതാ ചില എളുപ്പവഴികൾ
ഇന്നത്തെ തെറ്റായ ജീവിതശൈലി മൂലം ആളുകള്‍ക്ക് അമിതമായി ഉണ്ടാകുന്ന ആസുഖമാണ് കൊളസ്‌ട്രോള്‍. നമ്മളുടെ ശരീരത്തില്‍ നിന്നും കൊളസ്‌ട്രോളിന്റെ അളവ് കുറച്ചില്ലെങ്കില്‍ അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് പോലും കാര്യമായി ബാധിച്ചെന്ന് വരാം. ഒരിക്കല്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയര്‍ന്നാല്‍ അതു കുറച്ചു കൊണ്ടുവരാന്‍ കൃത്യമായ വഴികളുണ്ട്. മരുന്നുകള്‍ക്കു പുറമേ, അല്ലെങ്കില്‍ മരുന്നുകളില്ലാതെ കൊളസ്‌ട്രോള്‍ കുറച്ചു കൊണ്ടുവരാവുന്ന വഴികളില്‍ പ്രധാനമാണ് ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ.
25ശതമാനത്തോളം കൊളസ്ട്രോൾ വ്യായാമം ചെയ്യുന്നതിലൂടെ സാധ്യത കുറക്കാം. ഏറ്റവും അനുയോജ്യം നീന്തൽ, നടത്തം പോലുള്ള എയ്റോബിക് വ്യായാമങ്ങളും, ഭാരംമെടുത്തുള്ളതോ, ശരീരഭാരം ഉപയോഗപ്പെടുത്തിയുള്ളതോ ആയ റെസിസ്റ്റന്റ് വ്യായാമങ്ങളുമാണ്.
ആഹാരത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുക. ദിവസവും 2ഗ്രാം വീതം സസ്യഭക്ഷണം കഴിക്കുന്നവരിൽ കൊളസ്ട്രോൾ നിരക്ക്10-15
ശതമാനത്തോളം കുറവായിരിക്കും. ദിനേന രണ്ടര കാരറ്റ് പച്ചക്ക് കഴിക്കുന്നത് നല്ലതാണ്. കാരറ്റിലുള്ള ബീറ്റാകരോട്ടിൻ ആന്റി ഓക്സിഡന്റ്നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാംസവിഭവങ്ങളും കൊഴുപ്പും കൂടിയ ഭക്ഷണ വിഭവങ്ങൾ തലേന്ന് പാചകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കഴിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എടുത്ത് മുകളിൽ പാട പോലെ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് സ്പൂൺ കൊണ്ട് നീക്കം ചെയ്യണം. ശേഷം ചൂടാക്കി ഉപയോഗിക്കാം.
ആഹാരവസ്തുക്കൾ എണ്ണയിൽ മുക്കിയെടുക്കുന്നതിനും വരട്ടിയെടുക്കുന്നതിനുമെല്ലാം പകരം ഗ്രിൽ ചെയ്യുകയോ മൈക്രോവേവ് ചെയ്യുകയോ ആവിയിൽ വേവിക്കുകയോ പ്രഷർ കുക്കർ ഉപയോഗിച്ച് പാകം ചെയ്യുകയോ ചെയ്യാം.
അതുപോലെ ഓട്സ് കഴിക്കുന്നതും ഉത്തമമാണ്. ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാഗ്ലൂക്കൻ എന്ന ജലത്തിൽ ലയിക്കുന്ന നാരാണ് കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നത്. കൊളസ്ട്രോൾ ഫാമിലിയിലെ വില്ലനായ എൽ.ഡി.എല്ലിന്റെ അളവ് കുറക്കാൻ ഇത് സഹായിക്കും. ഗ്രൌണ്ട് ഓട്സാണ് കൂടുതൽ നല്ലത്.