video
play-sharp-fill

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ  കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം;  രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി പൊൻകുന്നം പോലീസ്; അറസ്റ്റിലായത്  വണ്ടിപ്പെരിയാർ സ്വദേശി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി പൊൻകുന്നം പോലീസ്; അറസ്റ്റിലായത് വണ്ടിപ്പെരിയാർ സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന കാറിന്റെ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി വണ്ടിപ്പെരിയാർ ഡയിമുക്ക് എസ്റ്റേറ്റില്‍ കാശി മകൻ സുരേഷ് കുമാർ (34) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ വൈകുന്നേരത്തോട് കൂടി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പാർക്കിംഗില്‍ കിടന്നിരുന്ന പീരുമേട് സ്വദേശിയായ ഹെന്‍ട്രികിൻ്റെ കാറിന്റെ ചില്ല് പൊട്ടിച്ച് 3000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. തന്റെ പിതാവിന് നെഞ്ചുവേദന ആയതിനാൽ ഇടുക്കിയിൽ നിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി വന്നതായിരുന്നു ഇയാൾ.

തുടർന്ന് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയും ആയിരുന്നു. ഇയാൾക്ക് പീരുമേട് പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്.

പൊൻകുന്നം സ്റ്റേഷൻ എസ് എച്ച് രാജേഷ് എൻ,എസ്.ഐ.അമ്സു, എ.എസ്.ഐ. മാരായ രാജേഷ്‌ ,ബിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.