
സ്വന്തം ലേഖകൻ
തിരുവല്ല : തിരുവല്ലയിൽ നരബലി ശ്രമം. കുടക് സ്വദേശിനിയായ യുവതിയെയാണ് തിരുവല്ലയിലെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ച് നരബലി നൽകാൻ ശ്രമിച്ചത്. മന്ത്രവാദിയെയും ഇടനിലക്കാരി അമ്പിളിയെയും പോലീസ് തിരയുന്നു.
ഡിസംബർ എട്ടിനായിരുന്നു സംഭവം.
കോട്ടയത്ത് വച്ചാണ് ഇടനിലക്കാരി കുടക് സ്വദേശിനിയെ പരിചയപ്പെടുന്നത്. കുടുംബ പ്രശ്നം തീർത്തു കൊടുക്കാം എന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങുകയും ഇവരുമായി നിരന്തരം ബന്ധപ്പെടുകയുമായിരുന്നു . പിന്നീട് കുടുംബ പ്രശ്നം മാറാൻ പൂജകൾ ചെയ്താൽ മതി എന്ന് പറഞ്ഞു വിശ്വസിച്ച് തിരുവല്ലയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു. ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടൻ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group