video
play-sharp-fill

ഒരു കൈയ്യബദ്ധം; താജ് മഹലിന്റെ ജപ്തി നോട്ടിസ് അബദ്ധം പറ്റിയത്; സ്ഥിരീകരണവുമായി എഎസ്‌ഐ.

ഒരു കൈയ്യബദ്ധം; താജ് മഹലിന്റെ ജപ്തി നോട്ടിസ് അബദ്ധം പറ്റിയത്; സ്ഥിരീകരണവുമായി എഎസ്‌ഐ.

Spread the love

താജ് മഹലിന് ലഭിച്ച ജപ്തി നോട്ടിസ് അബദ്ധം പറ്റിയതെന്ന് സ്ഥിരീകരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എസ്‌ഐ). ആഗ്ര മുനിസിപ്പൽ കോർപറേഷനാണ് ജപ്തി നോട്ടിസ് അയച്ചത്. നവംബർ 25നാണ് താജ് മഹലിന് 1.47 ലക്ഷത്തിന്റെ പ്രോപ്പർട്ടി ടാക്‌സും, 1.9 കോടി രൂപയുടെ വാട്ടർ ബില്ലും അടയ്ക്കണമെന്ന് കാണിച്ച് കോർപറേഷൻ അധികൃതർ എഎസ്‌ഐക്ക് നോട്ടിസ് അയച്ചത്. ബിൽ അടച്ചില്ലെങ്കിൽ 15 ദിവസത്തിനകം വസ്തു ജപ്തി ചെയ്യുമെന്നും അറിയിച്ചിരുന്നു. തുടർന്ന് നോട്ടിസ് വിവാദമായിരുന്നു.എന്നാൽ പ്രോപർട്ടി ടാക്‌സ് സ്മാരകങ്ങൾ ബാധകമല്ലെന്ന് ആർക്കിയോളജി സൂപ്രണ്ട് ഡോ.രാജ് കുമാർ പട്ടേൽ അറിയിച്ചു. ഇതാദ്യമായാണ് താജ് മഹലിനെ തേടി ഇത്തരമൊരു ബിൽ എത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വാണിജ്യ ഉപഭോഗത്തിനല്ല വെള്ളം ഉപയോഗിക്കുന്നത്, മറിച്ച് താജ് മഹലിലെ ചെടികളും മറ്റും നനയ്ക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ വാട്ടർ ബില്ലും ബാധകമാകില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

Tags :