ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു ഒരാൾക്ക് പരുക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട് :ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാദാപുരം ഈയ്യങ്കോട് സ്വദേശി മീത്തലെ പറമ്പത്ത് ഇസ്മയിൽ (45) ആണ് മരിച്ചത്. കോഴിക്കോട് വാണിമേൽ വിലങ്ങാട് റോഡിൽ പുഴമൂലയിലാണ് അപകടമുണ്ടായത്.
ഇന്നു രാവിലെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വിലങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് എതിരെ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകായിരുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :