യുവാവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് സാത്താൻ ഷാനുവും സഹായിയും അറസ്റ്റിൽ; പ്രതികൾ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ അന്റി-സോഷ്യൽ പട്ടികയിൽ ഉൾപ്പെട്ടവർ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഈരാറ്റുപേട്ട: യുവാവിനെ ഭീക്ഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഗുരുതരമായി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട വില്ലേജ് നടയ്ക്കൽ കരയിൽ പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ യാക്കൂബ് മകൻ ഷാനവാസ് (സാത്താൻ ഷാനു -32) ഈരാറ്റുപേട്ട വില്ലേജ് തെക്കേക്കര കരയിൽ അരുവിത്തുറ ഭാഗത്ത് കാട്ടാമല വീട്ടിൽ ഇബ്രാഹിംകുട്ടി മകൻ അമീൻ കെ.ഇ (34 )എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ചേർന്ന് തീക്കോയി മ്ലാക്കുഴി ഭാഗത്തുവെച്ച് ചേലപ്പാലത്ത് വീട്ടിൽ നാസർ മകൻ അർഷിനെയാണ് ആക്രമിച്ചത്. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.

തുടർന്ന് അർഷിതിന്റെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാ‍ർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു. മുൻപും നിരവധി കേസുകളിൽ പ്രതിയായ ഇവർ ഈരാറ്റുപേട്ട പോലീസ്റ്റേഷനിലെ അന്റി-സോഷ്യൽ പട്ടികയിൽ ഉൾപ്പെട്ടവരാണ്.

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ് എസ് ഒ ബാബു സെബാസ്റ്റ്യൻ, സബ്ബ് ഇൻസ്പെക്ടർമാരായ വിഷ്ണു വി.വി, സുജിലേഷ്, വർഗ്ഗീസ് കുരുവിള, സീനിയർ സി.പിഓമാരായ ജോബി ജോസഫ്, അനീഷ് കെ.സി, ജിനു.ജി.നാഥ്, അനീഷ് ബാലൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.