
കോട്ടയത്ത് മാധ്യമ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി; ജില്ലാ പോലീസിന്റെയും പ്രസ്സ് ക്ലബിന്റെയും നേതൃത്വത്തിൽ നടന്ന സൗഹൃദ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പോലീസ് ടീം വിജയികൾ
സ്വന്തം ലേഖിക
കോട്ടയം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെയും, പ്രസ്സ് ക്ലബ് കോട്ടയത്തിന്റെയും നേതൃത്വത്തിൽ സൗഹൃദ ക്രിക്കറ്റ് ടൂർണ്ണമെന്റ് മാന്നാനം കെ ഇ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം കോട്ടയത്തെ വിവിധ വാർത്താ മാധ്യമങ്ങളിൽ നിന്നുള്ള പ്രസ് ക്ലബ് ടീമിനെ നേരിട്ടു. ടൂർണ്ണമെന്റിൽ പ്രസ് ക്ലബ് ഇലവനെ 22 റൺസിന് പോലീസ് ടീം പരാജയപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽ എല്ലാ വിഭാഗത്തുനിന്നുമുള്ള പിൻതുണയും പോലീസിനു ലഭിക്കുന്നുണ്ട് എന്നും അതിൽ മാധ്യമ പ്രവർത്തകരുടെ പങ്ക് വിലപ്പെട്ടതാണെന്നും , ഇത്തരം സാമൂഹിക നന്മ മുൻനിർത്തിയുള്ള സൗഹൃദ മത്സരങ്ങൾ ഒന്നിച്ച് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശകതി പകരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശ്ശേരി, പ്രസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ, ഡിവൈഎസ്പി അനീഷ് കോര, സെൻ്റ് അഫ്രേംസ് സ്പോർട്സ് അക്കാദമി ഡയറക്ടർ ഫാ.ആൻ്റണി കാഞ്ഞിരത്തുങ്കൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.